‘ആയുധമെടുത്ത് യുദ്ധം ചെയ്യൂ’; വംശീയ, വിവാദ പരാമർശങ്ങളുമായി യതി നരസിംഹാനന്ദ്

വംശീയ വിവാദ പരാമർശങ്ങളുമായി ഉത്തർ പ്രദേശിലെ ദസ്ന ദേവി ക്ഷേത്ര പൂജാരി യതി നരസിംഹാനന്ദ്. ഇന്ത്യൻ പ്രധാനമന്ത്രിയായി ഒരു മുസ്ലിം എത്തിയാൽ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്ന് നരസിംഹാനന്ദ് പറഞ്ഞു. നിലനില്പിനായി ഹിന്ദു സമൂഹം ആയുധമെടുത്ത് പോരാടണമെന്നും വിവാദ പരാമർശങ്ങളിലൂടെ പലതവണ വാർത്തകളിൽ ഇടം നേടിയ നരസിംഹാനന്ദ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിൽ സംസാരിക്കുമ്പോഴായിരുന്നു നരസിംഹാനന്ദിൻ്റെ വിവാദ പരാമർശം. “2029, 2034, 2039 വർഷങ്ങളിൽ എപ്പോഴെങ്കിലും ഒരു മുസ്ലിം പ്രധാനമന്ത്രി ആയാൽ 50 ശതമാനം ഹിന്ദുക്കളും മതം മാറും. 40 ശതമാനം പേർ കൊല്ലപ്പെടും. ബാക്കി 10 ശതമാനം പേർ അഭയാർത്ഥി ക്യാമ്പുകളിലോ മറ്റ് രാജ്യങ്ങളിലോ കഴിയേണ്ടിവരും. ഇതായിരിക്കും ഹിന്ദുവിൻ്റെ ഭാവി. ഈ ഭാവി ഒഴിവാക്കണമെങ്കിൽ ആയുധമെടുത്ത് യുദ്ധം ചെയ്യണം.”- നരസിംഹാനന്ദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, മഹാപഞ്ചായത്ത് നടത്താൻ അനുവാദം നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
Story Highlights: Yati Narsinghanand controversial statements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here