‘മാസ്ക് നിർബന്ധമല്ല’; ചണ്ഡീഗഡിൽ നിയന്ത്രണങ്ങൾ പിൻവലിച്ചു

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി എന്നിവയ്ക്ക് പിന്നാലെ ചണ്ഡീഗഡിലും നിയന്ത്രണങ്ങൾ എടുത്തുമാറ്റി ചണ്ഡിഗഡ് ഭരണകൂടം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ളവ പൂർണമായി നീക്കി. സംസ്ഥാനത്ത് പുതിയ കേസുകൾ വൻ തോതിൽ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
ഉത്തരവ് അനുസരിച്ച് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് ഇനി പിഴ ചുമത്തില്ല. എന്നാൽ കൊവിഡ് ഉചിത പെരുമാറ്റത്തിൽ വീഴ്ച് ഉണ്ടാകരുതെന്നും ഭരണകൂടം നിർദ്ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഡിഎം ആക്ട് പ്രകാരം പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും/മാർഗ്ഗനിർദ്ദേശങ്ങളും ഇതിനാൽ പിൻവലിക്കുകയാണെന്നും സംസ്ഥാനം അറിയിച്ചു.
നേരത്തെ കേസുകൾ കുറയുന്നത് കണക്കിലെടുത്ത് നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നീക്കുകയും പൊതു സ്ഥലങ്ങളിൽ മാസ്ക് ഓപ്ഷണൽ ആക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് മാസ്‌ക് നിർബന്ധം നീക്കം ചെയ്തത്.
Story Highlights: Chandigarh lifts all COVID19 restrictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here