ചത്തുപോയ വളർത്തുനായയെ ക്ലോൺ ചെയ്ത് ഉടമ; ചെലവഴിച്ചത് 40 ലക്ഷത്തോളം രൂപ!

ചത്തുപോയ വളർത്തുനായയെ ക്ലോൺ ചെയ്യാൻ ഉടമ ചെലവഴിച്ചത് 40 ലക്ഷത്തോളം രൂപ. അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്ന ഫ്രാൻസെസ ഗീർസ്മ എന്ന 50കാരിയാണ് 40000 പൗണ്ട് ചെലവഴിച്ച് തൻ്റെ വളർത്തുനായ ഒസയെ ക്ലോൺ ചെയ്തത്.
16 വയസ്സുകാരിയായ ഒസ ഡോഗ് അംനേഷ്യ ബാധിച്ച് 2019 ജനുവരിയിലാണ് മരണത്തിനു കീഴടങ്ങിയത്. ക്ലോണിംഗ് സാധ്യതയെപ്പറ്റി ഒരു ഡോക്ടറാണ് ഫ്രാൻസെസയെ അറിയിച്ചത്. ഒസയുടെ ചെവിയിൽ നിന്ന് ക്ലോൺ ടിഷ്യൂകൾ ശേഖരിച്ചു. ഈ ടിഷ്യൂകളിൽ നിന്ന് കൃത്രിമമായി സെല്ലുകൾ വളർത്തി. തുടർന്ന് തുടർന്ന് ഈ സെല്ലുകൾ ദാതാവായ മറ്റൊരു നായയുടെ അണ്ഡത്തിൻ്റെ ന്യൂക്ലിയസിനു പകരം നിക്ഷേപിച്ച് അതിൽ നിന്ന് ഭ്രൂണം ഉണ്ടാക്കി. ഈ ഭ്രൂണം വാടക നായയിൽ നിക്ഷേപിച്ചു. 2020 സെപ്തംബറിൽ നായ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒസയുടെ തനിപ്പകർപ്പായ ഇവർക്ക് ഒസാന, ഒസാക്കി, ഒസാനി എന്ന് പേരുമിട്ടു.
ഒരേസമയം മൂന്ന് പേരെ പരിപാലിക്കുക എന്നത് എളുപ്പമല്ലെങ്കിലും താൻ അത് ആസ്വദിക്കുകയാണെന്ന് ഫ്രാൻസെസ പറയുന്നു. ഒസയ്ക്ക് അസുഖം രൂക്ഷമായപ്പോൾ തന്നെ അവളുടെ കാലം കഴിയാറായെന്ന് താൻ മനസ്സിലാക്കി. മരണത്തിനു മാസങ്ങൾക്ക് മുൻപു തന്നെ ക്ലോണിംഗിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു എന്നും അവർ പറഞ്ഞു.
Story Highlights: clone pet dog america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here