പ്രായപൂർത്തിയാവാത്ത മകളെ ബലാത്സംഗം ചെയ്തു; 37കാരന് 25 വർഷം കഠിന തടവ്

13 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത 37കാരന് 25 വർഷം കഠിന തടവ്. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020-21 കാലയളവിൽ ഇയാൾ പലതവണ മകളെ ബലാത്സംഗം ചെയ്തിരുന്നു. മകളുടെ ജീവിതം സുരക്ഷിതമാക്കേണ്ട പിതാവ് കുട്ടിക്ക് നൽകിയത് വേദനയാണെന്ന് കോടതി നിരീക്ഷിച്ചു.
ഏഴ് വർഷം മുൻപ് അമ്മ ഉപേക്ഷിച്ചു പോയ കുട്ടിയെയാണ് പിതാവ് ബലാത്സംഗം ചെയ്തത്. തുടർന്ന് ഇതേപ്പറ്റി കുട്ടി മുത്തശ്ശിയെ വിവരമറിയിച്ചു. മദ്യപിച്ചെത്തി പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് കുട്ടി മുത്തശ്ശിയോട് പറഞ്ഞു. അഞ്ച് തവണയെങ്കിലും പിതാവ് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. എന്നാൽ, കുട്ടി തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് പിതാവ് വാദിച്ചു. മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിൽ നിന്ന് താൻ കുട്ടിയെ തടയാറുണ്ടായിരുന്നു എന്നും പിതാവ് പറഞ്ഞു. എന്നാൽ, ഈ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിനു സാധിച്ചില്ല. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.
Story Highlights: Man imprisonment raping minor daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here