Advertisement

നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകളില്‍ കയറ്റി യാത്ര; നിയമനടപടിക്കൊരുങ്ങി എംവിഡി

April 5, 2022
Google News 2 minutes Read

നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകലില്‍ കയറ്റി യാത്ര ചെയ്ത സംഭവത്തില്‍ കര്‍ശന നിയമനടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനം കണ്ടെത്തിയത് പത്തിലേറെ ബസുകളില്‍.

ബസിനു മുകളില്‍ കയറി സഞ്ചരിച്ച യാത്രക്കാര്‍ക്ക് മുകളില്‍ കയറി തന്നെ ടിക്കറ്റ് നല്‍കിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്വകാര്യ ബസിനുള്ളിലെ തിരക്ക് അതിരുകടന്നപ്പോഴാണ് യാത്രക്കാര്‍ മുകളിലേയ്ക്ക് കയറിയത്. ഇവര്‍ ടിക്കറ്റെടുത്തിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറും പിന്നാലെ കയറി എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയത്. നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍വാഹന വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. കോഴിക്കോട് നെന്മാറ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിന്റെ ഉടമയെ എംവിഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയിലാണ് സമാനമായ രീതിയില്‍ പത്തിലേറെ ബസുകള്‍ വാഹനത്തിന് മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയെന്ന് കണ്ടെത്തിയ്.

ഇതോടെ സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയില്‍ ആളുകളെ കയറ്റിയെന്ന കുറ്റമാണ് ചുമത്തുക. നിയമലംഘനം നടത്തിയ ബസുകളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചത് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കുറ്റം ആയതിനാല്‍ ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Story Highlights: Nemmara puts those who came to work on the bus and travels; MVD ready for legal action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here