പേര് വെളിപ്പെടുത്താത്തയാൾ പിഴയടച്ചു; ഒമാനിൽ നിന്ന് ജയിൽമോചിതരായത് 61പേർ

ഒമാനിൽ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തയാളുടെ കാരുണ്യത്തിൽ ഈ വർഷം ജയിലിൽ നിന്നിറങ്ങിയത് 61 കുറ്റവാളികൾ. ദാഹിറ ഗവർണറേറ്റ് കോടതിക്ക് മുന്നിലെത്തിയ കേസിൽ പ്രതികളായിരുന്നവർക്കാണ് അപ്രതീക്ഷിതമായി മോചനം ലഭിച്ചത്. തുടർച്ചയായി ആറാം തവണയാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി ജയിലിൽ കഴിയുന്നവരുടെ പിഴത്തുക അടച്ചുതീർത്ത് ഇവരെ മോചിതരാക്കുന്നത്.
Read Also : ഒമാനിൽ സമൂഹ ഇഫ്താർ നടത്താൻ അനുമതിയില്ല
ഇബ്രിയിൽ നിന്ന് 23, യങ്കലിൽ നിന്ന് ഒമ്പത്, ദങ്ക് വിലാത്തിൽ നിന്ന് ഏഴ്, ബഹ്ലയിൽ നിന്നുള്ള 22ഉം കേസുകളിലാണ് പ്രതികളെ മോചിതരാക്കിയതെന്ന് ഫാക് കുറുബ പ്രസ്താവനയിൽ അറിയിച്ചു. വളരെ ചെറിയ കുറ്റകൃത്യങ്ങൾക്ക് പിഴ അടയ്ക്കാൻ പണമില്ലാതെ ജയിലിൽ കഴിയേണ്ടിവരുന്ന വ്യക്തികൾക്ക് ഒമാൻ ലോയേഴ്സ് അസോസിയേഷൻ ഇടപെട്ട് മോചനം സാധ്യമാക്കുന്നതാണ് ഫാക് കുറുബ പദ്ധതി.
പല സ്ഥലങ്ങളിൽ നിന്നുള്ള 61 കുറ്റവാളികളാണ് ഇത്തവണ ജയിൽ മോചിതരായത്. ഇവരുടെ പിഴത്തുകയാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തയാൾ അടച്ച് തീർത്തത്.
Story Highlights: 61 people released from prisons in Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here