ബിജെപി സ്ഥാപക ദിനം; പ്രധാനമന്ത്രി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

ബിജെപി സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകര്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപിയുടെ 42ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ മുഖേന തത്സമയ സംപ്രേഷണമുണ്ടാകും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. നാളെ മുതല്‍ ഈമാസം ഇരുപത് വരെ സാമൂഹ്യ നീതിയെന്ന വിഷയത്തില്‍ രാജ്യമൊട്ടാകെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.
Read Also : സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കണം; ബിജെപി എംഎൽഎമാരോട് മോദി
മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും. ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍. അംബേദ്ക്കറുടെ ജന്മദിന വാര്‍ഷികം ആചരിക്കുന്ന ഏപ്രില്‍ പതിനാലിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞു.
Story Highlights: BJP Foundation Day modi will address party workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here