തനിക്കെതിരെ തുടരെ കേസുകളെടുക്കുന്നു; സായ് ശങ്കര്‍ ഹൈക്കോടതിയില്‍

വധഗൂഢാലോചനാ കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സായ് ശങ്കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമെന്നും സായ് ശങ്കര്‍. കോഴിക്കോട് സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സായ് ശങ്കര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സായ് ശങ്കറെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. ദിലീപിന്റെ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു.
Story Highlights: Continues to file cases against himself; Sai Shankar in the High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here