Advertisement

ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; നടപടി സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്ത്

April 6, 2022
2 minutes Read

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ക്ലിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും ആരംഭിച്ചു. ക്ലിഫ് ഹൗസിനേയും മറ്റ് മന്ത്രി മന്ദിരങ്ങളേയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണമുള്ള 33 പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സില്‍വര്‍ലന്‍ൈ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് നടപടി. (Increased security at Cliff House)

ക്ലിഫ് ഹൗസിന്റെ സുരക്ഷയ്ക്കായി 65 പൊലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയമിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടം. ക്ലിഫ് ഹൗസിലെ കണ്‍ട്രോള്‍ റൂമിലെ ജീപ്പിന് പുറമേ സിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള രണ്ട് ജീപ്പുകളും ഇവിടെ പട്രോളിങ് നടത്തും.

സില്‍വന്‍ ലൈനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കാവല്‍ നില്‍ക്കുമ്പോള്‍ ക്ലിഫ് ഹൗസില്‍ ബി.ജെ.പി കല്ലിട്ടുവെന്നത് പൊലീസിന്റെ വീഴ്ച്ചയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ പോയിരുന്നത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മുതല്‍ ക്ലിഫ് ഹൗസ് വരെ ഏതാണ്ട് 250 മീറ്റര്‍ ദൂരമാണുള്ളത്. ഇത്രയും സ്ഥലം സി.സി ടി.വി ക്യാമറയുടെ നീരീക്ഷണത്തിലാക്കാനും ശുപാര്‍ശ നല്‍കിയിരുന്നു.

Story Highlights: Increased security at Cliff House


										
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top