Advertisement

ബുച്ചയിലെ കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണം; യുഎന്‍ വേദിയില്‍ ആവശ്യവുമായി ഇന്ത്യ

April 6, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുക്രെയ്‌നിലെ ബുച്ചയില്‍ നടന്ന കൂട്ടക്കൊലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ബുച്ചയിലെ കൂട്ടക്കൊല ഗുരുതരമായി കാണണമെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. ബുച്ചയിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അഗാധമായ അസ്വസ്ഥത ഉളവാക്കുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി പറഞ്ഞു. ഈ കൊലപാതകങ്ങളെ അപലപിക്കുന്നതായും സ്വതന്ത്രമായ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (India against buccha murder ukraine un)

യുദ്ധംമൂലം വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് യുഎന്‍ വേദിയില്‍ ടി എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. നിരപരാധികളായ മനുഷ്യരുടെ ജീവന്‍ തെരുവുകളില്‍ പൊലിയുന്ന ഈ ഘട്ടത്തില്‍ നയതന്ത്രത്തിലൂടെ ഈ സംഘര്‍ഷത്തിന് അതിവേഗം പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതേസമയം ബുച്ചയില്‍ നിരവധി സാധാരണക്കാരെ റഷ്യന്‍ സൈന്യും കൊലപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ മറ്റ് നഗരങ്ങളിലും സമാനമായ രീതിയില്‍ സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോണവുമായി യുക്രൈന്‍ പ്രസിഡന്റ് വല്‍ദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി.
ബോറോഡിയങ്കയിലും മറ്റ് വിമോചിത നഗരങ്ങളിലും മരണ നിരക്ക് കൂടുതലായിരിക്കുമെന്ന ആശങ്കയാണ് സെലന്‍സ്‌കി പങ്കുവെക്കുന്നത്. 80 വര്‍ഷം മുന്‍പ് നാസി അധിനിവേശ സമയത്ത് പോലും കണ്ടിട്ടില്ലാത്ത ക്രൂരമായ നടപടികളാണ് റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി കീവിലും ചെര്‍ണീവിലും ഉള്‍പ്പെടെ കാണാന്‍ കഴിയുന്നതെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

അതേസമയം, റഷ്യന്‍ പട്ടാളം പിന്മാറിയതിന് പിന്നാലെ ബുച്ച നഗരത്തിലേക്ക് യുക്രൈന്‍ പട്ടാളം എത്തി. യുക്രൈന്‍ സൈന്യം നഗരം തിരിച്ച് പിടിച്ചപ്പോള്‍ റോഡില്‍ 20 ഓളം മൃതദേഹങ്ങള്‍ അഴുകി കിടക്കുകയായിരുന്നു. 280 പേരെ കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തതായി മേയര്‍ പറഞ്ഞു. പലരുടെയും കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലായിരുന്നു. ’38 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ കഴിക്കുന്ന ആദ്യത്തെ ബ്രെഡാണിത്.’ എന്നാണ് ബിബിസി സംഘത്തോട് ഒരു മരിയ എന്ന സ്ത്രീ പറഞ്ഞത്.

കീവ് അക്രമിക്കാനായി റഷ്യ, കവചിത വാഹനങ്ങളെയും ടാങ്കുകളെയും അയച്ചത് ബുച്ച നഗരം വഴിയായിരുന്നു. ബുച്ചയിലൂടെ കടന്ന് പോയ എല്ലാ റഷ്യന്‍ വാഹനങ്ങളും അക്രമിക്കപ്പെട്ടു. കവചിത വാഹനമെന്നോ ടാങ്കുകളെന്നോ വ്യത്യാസമില്ലാതെ യുക്രൈനികള്‍ പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. റഷ്യയുടെ വാഹനവ്യൂഹങ്ങളിലൊന്ന് കടന്നുപോയ വഴിയിലൂടെ ഇന്ന് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. റഷ്യന്‍ സൈന്യം ബുച്ചയില്‍ ശക്തമായി തിരിച്ചടിച്ചതായി നഗരത്തിന്റെ മേയര്‍ പറഞ്ഞു.

Story Highlights: India against buccha murder ukraine un

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement