‘ഒരു കാരണവശാലും കെ വി തോമസിനെ സിപിഐഎം സമ്മേളന വേദിയിൽ പ്രതീക്ഷിക്കുന്നില്ല’; പാർട്ടിക്ക് ഒരു വികാരമുണ്ട് അത് നടപ്പാക്കുമെന്ന് കെ സുധാകരൻ

കെ വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന പ്രതീക്ഷ മാത്രമേ സിപിഐഎമ്മിന് ഉള്ളു. പ്രതീക്ഷിക്കുന്ന ആളുകൾക്ക് എന്തും പ്രതീക്ഷിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസ് ഒരു സീനിയർ നേതാവാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു തെറ്റ് സംഭവിക്കില്ല എന്നാണ് വിശ്വാസം. സംഭവിക്കാതെ ഇരിക്കട്ടെ എന്നാണ് പ്രാർത്ഥനയും.(k sudhakaran about kv thomas cpim party congress)
തെരെഞ്ഞടുപ്പുകളിൽ രാഷ്ട്രീയ രംഗത്ത് വലിയ സ്ട്രാറ്റജികൾ ഉണ്ട്. ആ സ്ട്രാറ്റജിയിൽ ഓരോ നേതാവിനും ഇഷ്ടപ്പെട്ട മാർഗം അവർക്ക് സ്വീകരിക്കാം. സുവവ്യക്തമായി അദ്ദേഹം പറയാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും അറിയില്ല. ഒരു കാരണവശാലും അദ്ദേഹത്തെ ഞാൻ സിപിഐഎമ്മിന്റെ സമ്മേളന വേദിയിൽ പ്രതീക്ഷിക്കുന്നില്ല. പാർട്ടി തീരുമാനം ലംഘിച്ചാൽ ഏതൊരു നേതാവിനും ബാധകമാകുന്ന നടപടി ഉണ്ടാകും. അത് ഞാൻ ആയാലും അങ്ങനെ തന്നെയാണ് പാർട്ടി തീരുമാനമെന്നും കെ സുധാകരൻ പറഞ്ഞു.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
പാർട്ടിയിൽ നിന്നും പുറത്തേക്ക് പോകാനുള്ള മനസുണ്ടെങ്കിലേ ഈ പരിപാടിയിൽ പങ്കെടുക്കു. അല്ലെങ്കിൽ പങ്കെടുക്കില്ലലോ. പുറത്തതാണെങ്കിൽ പുറത്ത് എന്ന് തീരുമാനമെടുത്താലേ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു. അദ്ദേഹത്തതിന് അങ്ങനെയൊരു മനസില്ല എന്നാണ് എന്റെ തിരിച്ചറിവും ഊഹവും. എം വി ജയരാജന്റെ വിശദീകരണം ഇതുമായി ബന്ധപ്പെട്ട് വേണ്ട. ഞങ്ങളുടെ പാർട്ടിക്ക് ഒരു വികാരമുണ്ട്. അത് നടപ്പാക്കി തുടരുമെന്നും കെ സുധാകരൻ പറഞ്ഞു.
Story Highlights: k sudhakaran about kv thomas cpim party congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here