Advertisement

നഥാൻ കോൾട്ടർനൈൽ ഐപിഎലിൽ നിന്ന് പുറത്ത്; രാജസ്ഥാൻ റോയൽസിനു തിരിച്ചടി

April 6, 2022
1 minute Read

ഓസീസ് പേസർ നഥാൻ കോൾട്ടർനൈൽ ഐപിഎലിൽ നിന്ന് പുറത്ത്. രാജസ്ഥാൻ റോയൽസിൻ്റെ താരമായിരുന്ന കോൾട്ടർനൈൽ പരുക്കേറ്റാണ് പുറത്തായത്. സൺറൈസേഴ്സിനെതിരായ ആദ്യ മത്സരത്തിൽ പരുക്കേറ്റ താരം പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. താരത്തിന് പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല. ഏറെ വൈകാതെ രാജസ്ഥാൻ പകരക്കാരനെ ടീമിലെത്തിക്കുമെന്നാണ് വിവരം.

സൺറൈസേഴ്സിനെതിരെ അവസാന ഓവർ എറിയാനെത്തിയ കോൾട്ടർനൈലിന് ഒരു പന്ത് മാത്രമേ എറിയാൻ സാധിച്ചിരുന്നുള്ളൂ. തുടർന്ന് ആ ഓവർ റിയൻ പരഗ് ആണ് പൂർത്തിയാക്കിയത്. കോൾട്ടർനൈലിൻ്റെ പരുക്കിനെപ്പറ്റി കൃത്യമായ വിവരങ്ങൾ ക്ലബ് അറിയിച്ചിട്ടില്ല. എന്നാൽ, താരത്തിന് യാത്ര അയപ്പ് അറിയിച്ചുകൊണ്ടുള്ള വിഡിയോ രാജസ്ഥാൻ റോയൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ആളില്ലാത്തതാണ് രാജസ്ഥാൻ റോയൽസിൻ്റെ ഇപ്പോഴത്തെ പ്രശ്നം. അതുകൊണ്ട് തന്നെ അതിനു കഴിയുന്ന ഒരു താരത്തെയാവും പകരം ടീമിലെത്തിക്കാൻ മാനേജ്മെൻ്റ് ശ്രമിക്കുക. ഈ മാസം 10ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.

Story Highlights: nathan coulternile injury rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top