കരുത്തും കരുതലുമായ വളർത്തുനായ വിടപറഞ്ഞു; ഓർമ്മയ്ക്കായി മാർബിൾ പ്രതിമ പണിത് കർഷകൻ…

വളർത്തുമൃഗങ്ങൾ നമുക്ക് മക്കളെപോലെയാണ്. അത്രമേൽ കരുതലോടെയാണ് അവരെ നമ്മൾ പരിപാലിക്കുന്നത്. അവർക്കൊപ്പം സമയം ചെലവിട്ട് നമ്മുടെ വീട്ടിലെ ഒരാളായി നമ്മൾ അവർക്കൊപ്പം കഴിയും. അവരുടെ സന്തോഷത്തിനായി നമ്മൾ ചെയ്യുന്ന കാര്യങ്ങളും നമുക്ക് ഏറെ സന്തോഷം നൽകുന്നവയാണ്. തന്റെ പൊന്നോമനയായ വളർത്തുനായ വിട പടഞ്ഞപ്പോൾ ഓർമയ്ക്കായി മാർബിൾ പ്രതിമ പണിതിരിക്കുകയാണ് കർഷകൻ. ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്.
വളർത്തുനായയുമായി തനിക്കുള്ള ആത്മബന്ധം അത്ര വലുതായിരുന്നു എന്നാണ് കർഷകൻ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ളത് 82 കാരനായ മുത്തുവാണ് തന്റെ വളർത്തുനായയ്‌ക്കായി മാർബിൾ പ്രതിമ പണിതത്. വളർത്തുനായ ടോം മുത്തുവിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ടോമിന്റെ വിയോഗം താങ്ങാനാവുന്ന ഒന്നായിരുന്നില്ല. 80,000 രൂപ ചെലവിട്ടാണ് അദ്ദേഹം ശിവഗംഗയിലെ മാനാമധുരയിൽ മാർബിൾ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ലാബ്രഡോർ ഇനത്തിൽപെട്ട നായയായിരുന്നു ടോം. തനിക്ക് അവൻ ഏറെ പ്രിയപ്പെട്ടവനായിരുന്നുവെന്ന് മുത്തു പറയുന്നു. ഈ കഴിഞ്ഞ ജനുവരിലാണ് ടോമിനായി മുത്തു പ്രതിമ സ്ഥാപിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ടോം മരണമടയുകയായിരുന്നു. വളർത്തുനായയുടെ പ്രതിമ സ്ഥാപിച്ച ക്ഷേത്രമാണ് അദ്ദേഹം പണികഴിപ്പിച്ചത്. ക്ഷേത്രത്തിൽ ആർക്ക് വേണമെങ്കിലും പ്രവേശിക്കാം. ദിവസവും നായയുടെ പ്രതിമയ്ക്ക് വഴിപാടുകൾ അർപ്പിക്കുന്നുമുണ്ട്. വിശേഷാവസരങ്ങളിൽ നായയുടെ ഇഷ്ടഭക്ഷണവും വിളമ്പുന്നു.
Story Highlights: Tamil Nadu Man Builds Temple With Statue Worth ₹80K To Honour The Memory Of His Beloved Pet Dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here