ആറുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി കുട്ടി മരിച്ച സംഭവത്തിൽ അമ്മയെ കോടതി വെറുതേവിട്ടു

കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും സംഭവത്തിൽ കുട്ടി മരിക്കുകയും ചെയ്ത കേസിൽ യുവതിയെ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വെറുതേ വിട്ടയച്ചു. ആറുമാസം മാത്രം പ്രായമുള്ള കുട്ടിയുമായി കിണറ്റിൽ ചാടിയ സുകന്യയെയാണ് കോടതി വെറുതേ വിട്ടത്.
കുഞ്ഞിനെ മനപ്പൂർവം കൊലപ്പെടുത്തിയെന്നായിരുന്നു പ്രതിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാൽ ഇക്കാര്യം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതിരുന്നതിനാലാണ് സുകന്യയെ കോടതി വെറുതേ വിട്ടയച്ചത്. 2013 ഒക്ടോബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Read Also : എസ്ആർപിയുടെ വാദം ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെ; പരിഹസിച്ച് കെ സുധാകരൻ
കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് വിധി പ്രസ്താവിച്ചത്. ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും പീഡനം കാരണം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെയും കുട്ടിയെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്നും സുകന്യ ആത്മഹത്യാകുറിപ്പ് എഴുതി വച്ചിരുന്നത് കണ്ടെത്തിയെന്നും ആരോപിച്ചാണ് കേസെടുത്തിരുന്നത്.
Story Highlights: The court acquitted the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here