‘നാട്ടുകാരെ ഓടിവരണേ’ മോഷണത്തിനിടെ ദ്വാരത്തിൽ കുടുങ്ങിയ കള്ളൻ്റെ രോദനം| video

‘പണ്ടൊക്കെ ദൈവം പിന്നെ പിന്നെ, ഇപ്പോൾ കൈയ്യോടെ’ എന്ന് കേട്ടിട്ടുണ്ടോ? അതിന് ഒരു ഉത്തമ ഉദാഹരണമാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു വാർത്ത. ക്ഷേത്ര മതിൽ തുരന്ന് ആഭരണങ്ങൾ മോഷ്ടിക്കാനൊരുങ്ങി, ഒടുവിൽ ദ്വാരത്തിൽ കുടുങ്ങിയ ഒരു കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരാം.
ആന്ധ്രാപ്രദേശിലെ ജദുപുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രമതിൽ തുരന്ന് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി. പക്ഷേ മോഷണ ശേഷം അകത്തേക്ക് കയറിയ ദ്വാരത്തിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കവേ കള്ളൻ കുടുങ്ങി. ഒടുവിൽ രക്ഷപെടാൻ സഹായത്തിന് നിലവിളിക്കേണ്ടി വന്നു. മോഷ്ടാവിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി. തുടർ നടപടികൾക്കായി പൊലീസിനെ ഏൽപിക്കുകയും ചെയ്തു.
A burglar trapped in the act at Jhadupudi Jami Yellamma #Temple in Kanchili mandal of Srikakulam dist. Enters through a small ventilation window, but just couldn't get out.#AndhraPradesh #Kanchili #Jhadupudi #Srikakulam #Burglar #Funny #JamiYellammaTemple pic.twitter.com/XF6SGG9LYI
— Surya Reddy (@jsuryareddy) April 5, 2022
ആർ പാപ്പാ റാവു എന്ന 30 കാരൻ കള്ളൻ മദ്യത്തിന് അടിമയാണ്. മദ്യപിക്കാൻ കാശില്ലാതെ വന്നപ്പോഴാണ് തിരുവാഭരണം മോഷ്ടിക്കാൻ തീരുമാനിച്ചത്. ഇയാളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പൊലീസ് കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ സ്വന്തം വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചും ഇയാൾ മദ്യപിച്ചിരുന്നു.
Story Highlights: Thief Drilled Hole In Temple Wall Ends Up Getting Stuck In It
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here