നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി ഓർമ്മയായി

നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതി ഓർമ്മയായി. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു മരണം. 90 വയസുണ്ടായിരുന്നു. ഇന്നലെ അസുഖം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 5 മണിയോടെയാണ് മരണം സംഭവിച്ചത്.
സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓർമ്മ പൂർണമായും നഷ്ടപ്പെട്ടിരുന്നു.
ഇന്ദ്രൻസിന്റെ അച്ഛൻ കൊച്ചുവേലു നേരത്തെ മരണപ്പെട്ടിരുന്നു. കൊച്ചുവേലുവിന്റെയും ഗോമതിയുടെയും ഒൻപത് മക്കളിൽ മൂന്നാമനാണ് ഇന്ദ്രൻസ്. ശാന്തകുമാരിയാണ് ഇന്ദ്രൻസിന്റെ ഭാര്യ.
Story Highlights: Actor Indrans’ mother Gomati has died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here