ആരോഗ്യവകുപ്പ് മോശം വകുപ്പാണെന്ന പരാമര്‍ശം; കുപ്രചാരണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന തരത്തിലുള്ള ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചീഫ് സെക്രട്ടറിയുടെ പരാമര്‍ശമെന്ന പേരില്‍ ആരോഗ്യവകുപ്പിനെതിരെ കുപ്രചാരണം നടക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം 20 വര്‍ഷം മുമ്പുള്ള കേസുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യപ്രവര്‍ത്തകരെ മുഴുവന്‍ അപമാനിക്കുന്ന പ്രചാരണമാണ് നടക്കുന്നത് എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യവകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏത് തരത്തിലുള്ള പ്രചാരണം നടത്തിയാലും പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകും. ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also : 24 ഇംപാക്ട്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മരുന്ന് ദുരുപയോഗത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന വകുപ്പ് ആരോഗ്യവകുപ്പാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെന്ന തരത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്ത് പുറത്തായത്. പോരായ്മകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒമാര്‍ക്കടക്കം അയച്ച കത്തിലാണ് ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം.
Story Highlights: health department is most bad department Health Minister responding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here