കോഴിക്കോട് മധ്യവയസ്‌കനെ പൊലീസ് മര്‍ദിച്ചതായി പരാതി

കോഴിക്കോട് മധ്യവയസ്‌കനെ കൊയിലാണ്ടി പൊലീസ് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കുറ്റിവയലില്‍ ബാബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പരാതിയുടെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം മര്‍ദിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് ബാബുവിന്റെ ജനനേന്ദ്രിയം ഞെരിച്ചതായും നെഞ്ചില്‍ മര്‍ദിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചതായി ബാബു ട്വിന്റി ഫോറിനോട് പറഞ്ഞു. ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുമായി ബാബു സംസാരിക്കാതിരിക്കുന്നതിനായി നാലു പൊലീസുകാരെ കാവലിന് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ബാബുവിനെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
Story Highlights: Kozhikode: A middle aged man was allegedly beaten up by the police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here