ദാഹിച്ച് വലഞ്ഞ കുരങ്ങന് വെള്ളം നൽകി ട്രാഫിക് പൊലീസ്; പ്രകീർത്തിച്ച് സോഷ്യൽ മീഡിയ…

വേനൽചൂട് കടുക്കുകയാണ്. നമ്മൾ മനുഷ്യർ തന്നെ ചൂട് താങ്ങാനാവാതെ വലയുമ്പോൾ മൃഗങ്ങളെ പറ്റി ആലോചിച്ച് നോക്കിയിട്ടുണ്ടോ? മിക്ക സ്ഥലങ്ങളും വേനലിന്റെ പിടിയിലാണ്. കിണറും കുളവും പുഴയും തുടങ്ങി ജലാശയങ്ങളെല്ലാം വറ്റിത്തുടങ്ങി. അതുകൊണ്ട് തന്നെ ദാഹജലം കിട്ടാനാകാതെ വലയുകയാണ് മൃഗങ്ങളും പക്ഷികളും. ഇങ്ങനെ വെള്ളം തേടിയലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ടിലാണ് മനസിനെ ഹൃദ്യമാക്കുന്ന ഈ സംഭവം നടന്നത്.
Be kind wherever possible ??
— Susanta Nanda IFS (@susantananda3) April 3, 2022
This video of constable Sanjay Ghude is circulating in SM for all the good reasons ?? pic.twitter.com/oEWFC2c5Kx
വെള്ളം തേടിയലഞ്ഞ കുരങ്ങന് സഹായമായെത്തിയത് സഞ്ജയ് ഗൂഡെ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെയും ഈ വീഡിയോയിൽ കാണാം. കുപ്പിയിലുണ്ടായിരുന്ന വെള്ളം അദ്ദേഹം കുരങ്ങന് നൽകുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. സമീപത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
Read Also : കരുത്തും കരുതലുമായ വളർത്തുനായ വിടപറഞ്ഞു; ഓർമ്മയ്ക്കായി മാർബിൾ പ്രതിമ പണിത് കർഷകൻ…
അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മനുഷ്യനായാലും മൃഗമായാലും അവരോട് മനുഷ്യത്വം കാണിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അങ്ങനെയെങ്കിൽ മാത്രമേ ദുസ്സഹകരമായ ഏത് ഘട്ടങ്ങളെയും നമുക്ക് അതിജീവിക്കാൻ സാധിക്കുകയുള്ളു. കടക്കുന്ന വേനലിലെ അതിജീവിക്കാൻ പക്ഷികൾക്കും മൃഗങ്ങൾക്കുമായി മുറ്റത്തോ പുറത്തെവിടെയെങ്കിലും വെള്ളം കരുതാൻ ശ്രദ്ധിക്കുക. അവരെയും നമുക്കൊപ്പം ചേർക്കാം…
Story Highlights: Maharashtra traffic cop offers water to thirsty monkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here