Advertisement

വഴിയാധാരമാകില്ല; കെ വി തോമസിനെ ദേശീയ സെമിനാറിലേക്ക് സ്വാഗതം ചെയ്ത് എം വി ജയരാജന്‍

April 7, 2022
Google News 2 minutes Read
mv jayaran welcomes kv thomas

ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കെ വി തോമസ് വഴിയാധാരമാകില്ലെന്ന് ആവര്‍ത്തിച്ച എം വി ജയരാജന്‍ ആരുടെയും രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ശേഷിയൊന്നും കെ സുധാകരനില്ലെന്നും വ്യക്തമാക്കി.

‘ഭരണഘടനയെ കാറ്റില്‍ പറത്തുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങളില്ലാതാക്കുകയും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് വെല്ലുവിളിക്കേണ്ടത്. അല്ലാതെ ബിജെപിയുടെ നിലപാടിനെ എതിര്‍ക്കുന്നവരെ പുറത്താക്കുകയല്ല വേണ്ടത്. കെ വി തോമസ് പുറത്താക്കപ്പെടേണ്ട ആളാണെന്ന് കോണ്‍ഗ്രസിന് തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്’. എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

‘ഒരു ദേശീയ സെമിനാറിലാണ് കെ വി തോമസ് പങ്കെടുക്കുന്നത്. അല്ലാതെ പാര്‍ട്ടി പ്രതിനിധിയായല്ല. കോണ്‍ഗ്രസിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ രാജിവച്ചപ്പോള്‍ അവരൊന്നും വഴിയാധാരമായിട്ടില്ല. സെമിനാറില്‍ പങ്കെടുക്കാനുള്ള സമയവും യാത്രാ വിവരവും അടക്കം അദ്ദേഹവുമായി ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ് എന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Read Also :അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴി പോലും ലഭിക്കില്ല; തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ്

ഏറെ സസ്‌പെന്‍സുകള്‍ക്കൊടുവിലാണ് കെ വി തോമസ് സിപിഐഎം ദേശീയ സെമിനാറില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. സെമിനാറില്‍ പങ്കെടുത്താലും താന്‍ കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് പറഞ്ഞ കെ വി തോമസ് തന്നെ പുറത്താക്കാന്‍ കെ സുധാകരന് അധികാരമില്ലെന്നും പറഞ്ഞു.

Story Highlights: mv jayaran welcomes kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here