ഭീമമായ ടോള്‍ പിരിവ്; പാലക്കാട് – തൃശൂര്‍ റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും

പാലക്കാട് തൃശൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 10,540 രൂപയാണ് 50 തവണ കടന്ന് പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത്. പ്രതിമാസം 30,000 ത്തില്‍ അധികം രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത് നല്‍കി സര്‍വീസ് തുടരാന്‍ കഴിയില്ലെന്ന നിലപാടാണ് ബസ് ഉടമകള്‍ക്ക്. ഈ സാഹചര്യത്തിലാണ് ഇന്നുമുതൽ സര്‍വീസ് നിര്‍ത്തുന്നത്.
അതേസമയം ടോൾ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ പ്ലാസയ്ക്ക് മുന്നിൽ ബസ് ജീവനക്കാരും ഉടമകളും നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കും. പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രതിഷേധം ഉണ്ടായിരുന്നു.
Read Also : ഭീമമായ ടോള്‍ പിരിവ്; പന്നിയങ്കര ടോള്‍ പ്ലാസയില്‍ സമരം
ചൊവ്വാഴ്ച രാവിലെ പത്തിനാണ് സ്വകാര്യ ബസുകളിൽനിന്ന് ടോൾ പിരിക്കാൻ തുടങ്ങിയത്. കേന്ദ്രസർക്കാരിന് കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ് ടോൾ പിരിക്കുന്നത്.
Story Highlights: Panniyankara toll plaza protest private buses strike today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here