അത്രമേൽ ഹൃദ്യം ഈ കാഴ്ച്ച; വാങ്ങിയ പൂക്കൾ മുത്തശ്ശിയ്ക്ക് തന്നെ സമ്മാനമായി തിരിച്ച് നൽകുന്ന ബാലൻ…

നന്മയുള്ള ഒരു പ്രവർത്തിയെക്കാൾ മനോഹരമായ മറ്റൊരു കാഴ്ചയില്ല. ദയയ്ക്ക് പകരം വെക്കാൻ ഈ ഭൂമിയിലും മറ്റൊന്നില്ല. മറ്റുള്ളവരോട് നമ്മൾ കാണിക്കുന്ന ചെറിയ അനുകമ്പ പോലും അവർക്ക് നൽകുന്ന സന്തോഷവും ഊർജ്ജവും വളരെ വലുതാകും. സോഷ്യൽ മീഡിയയിൽ വളരെയധികം ആളുകളുടെ ഹൃദയം കീഴടക്കിയ ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. മെട്രോ സ്റ്റേഷനിൽ പൂക്കൾ വിൽക്കുന്ന വളരെ പ്രായമായ മുത്തശ്ശിയിൽ നിന്ന് പൂക്കൾ വാങ്ങുന്ന ഒരു ആൺകുട്ടി. ആ മുത്തശ്ശിയ്ക്ക് തന്നെ പൂക്കൾ സമ്മാനമായി നൽകുന്ന ഹൃദയ സ്പർശിയായ ഈ വീഡിയോ വാക്കുകൾക്ക് അതീതമെന്നാണ് ആളുകൾ വിശേഷിപ്പിച്ചത്.
Kindness is the best form of Humanity.❤️ pic.twitter.com/9HQrVU4GBV
— Awanish Sharan (@AwanishSharan) April 7, 2022
ആളുകളുടെ ഹൃദയം കവർന്നെടുത്ത ആ ദൃശ്യങ്ങൾ ഒരു ചെറുപുഞ്ചിരി നിങ്ങൾക്ക് തീർച്ചയായും സമ്മാനിക്കും. ആ കുറച്ച് നിമിഷങ്ങൾ നമുക്ക് നൽകുന്ന പാഠങ്ങളുണ്ട്. അപരിചിതന് പോലും സന്തോഷം പങ്കുവെക്കാൻ പഠിപ്പിക്കുന്ന ദയയുടെ കുറച്ച് പാഠങ്ങൾ. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ആണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോയിൽ ഒരു ചെറുപ്പക്കാരൻ പ്രായമായ സ്ത്രീയിൽ നിന്ന് പണം നൽകി ഒരു കൂട്ടം വെളുത്ത പൂക്കൾ വാങ്ങിക്കുന്നതും മുത്തശ്ശിയ്ക്ക് തന്നെ അത് സമ്മാനമായി തിരികെ നൽകുന്നതും കാണാം. അത് കഴിഞ്ഞ് അവരുടെ മുഖത്ത് കാണുന്ന പ്രതികരണവും വളരെ അമൂല്യമാണ്. ഹൃദയങ്ങൾ കീഴടക്കുന്ന പുഞ്ചിരി പകരം മുത്തശ്ശി നൽകുന്നത്.
നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിനന്ദനവുമായി രംഗത്തെത്തിയത്. മനുഷ്യത്വത്തിന്റെ ഏറ്റവും നല്ല രൂപമാണ്. ഒരു നല്ല പ്രവൃത്തിയും ചെറുതല്ല. അത് ഈ ലോകത്ത് സന്തോഷം പ്രതിഫലിപ്പിക്കും.
Story Highlights: Young boy buys flowers from elderly woman at metro station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here