Advertisement

ചോക്ലേറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറക്കുന്നുവോ? പഠന റിപ്പോർട്

April 8, 2022
2 minutes Read

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. ഐസ്ക്രീം, കേക്കുകൾ തുടങ്ങി രുചി വൈവിധ്യത്തിൽ മുന്നിൽ തന്നെയാണ് ഈ വിഭവം. ഇന്ന് വിപണിയിലും മുന്നിൽ തന്നെ ചോക്ലേറ്റുണ്ട്. വ്യത്യസ്തമായ രുചിയിൽ വൈവിധ്യമായ രീതിയിലും വിപണിയെ കീഴടക്കി മുന്നേറുന്ന ചോക്ലേറ്റിന് ഗുണങ്ങളും ഏറെയാണ്. ഇപ്പോൾ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ നടത്തിയ പഠനത്തിലാണ് ചോക്ലേറ്റ് കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറവാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

60 വയസും അതിന് മുകളിൽ പ്രായമുള്ളവരുമായ 20000 മുതിർന്ന യുഎസ് പൗരന്മാരെയാണ് ഗവേഷകർ പഠനത്തിന് വിധേയമാക്കിയത്. അതിൽ ചിലരുടെ ഭക്ഷണത്തിൽ ചോക്ലേറ്റ് മാത്രം ഉൾപ്പെടുത്തുകയും ചെയ്തു. ഈ വിഭാഗക്കാരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ പിടിപെടുന്നത് കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. മറ്റു ചിലരുടെ ഭക്ഷണത്തിൽ കൊക്കേ ഫ്‌ളേവർ ഉൾപ്പെടുത്തുകയും അവരിൽ കാർഡിയോവാസ്‌കുലാർ സംബന്ധിച്ച അസുഖങ്ങൾ കുറയുന്നതായി കണ്ടെത്തിതായി ഗവേഷകർ പറഞ്ഞു. മാത്രവുമല്ല ഹൃദയസംബന്ധമായ അസുഖങ്ങളാൽ മരണപ്പെടുന്നവരിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഗവേഷകർ അവകാശപെടുന്നുണ്ട്.

Read Also : ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ അവക്കാഡോ സഹായിക്കുമോ? പുതിയ പഠനമിങ്ങനെ

2014 ൽ ദ അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ കൊക്കോ ഫ്‌ളാവനോളുകളെക്കുറിച്ചുള്ള പഠന റിപ്പോർട് പ്രസിദ്ധീകരിച്ചിരുന്നു. കൊക്കോ പൗഡർ, ചോക്ലേറ്റ്, മറ്റ് ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന സംയുക്തങ്ങളാണ് ഫ്‌ളാവനോൾ എന്ന് പറയുന്നത്. അതിൽ ചോക്ലേറ്റിന്റെ ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടാതെ 2005-ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഹൈപ്പർടെൻഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചോക്ലേറ്റിൽ നിന്നുള്ള ഫ്‌ലവനോളുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുമെന്നതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. കൊക്കോ ബീനിൽ മാത്രമല്ല ചായ ചില പഴങ്ങൾ എന്നിവയിലും ഫ്‌ളാവനോൾസ് കാണപ്പെടാറുണ്ട്.

Story Highlights: chocolate reduces cardiovascular disease the study says

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top