Advertisement

കാൻസറിനെ അതിജീവിക്കാൻ നിറങ്ങളുടെ കൂട്ട്; ചികിത്സയ്ക്കായി ചിത്രങ്ങൾ വരച്ച് പണം കണ്ടെത്തി ബിന്ദു

April 8, 2022
2 minutes Read

കാൻസറിനെ അതിജീവിക്കാൻ നിറങ്ങളെ കൂട്ടുപിടിക്കുന്ന ബിന്ദുവെന്ന സ്ത്രീയുടെ ജീവിതം ഓരോരുത്തർക്കും പ്രചോദനം നൽകുന്നതാണ് . ചികിത്സാ ചിലവിനായി 12 വർഷത്തോളമായി തയാറാക്കിയ ചിത്രങ്ങൾ വിൽപ്പനക്കായി പ്രദർശനത്തിന് വച്ചിരിക്കുകയാണ് ഈ കലാകാരി. മ്യൂറൽ പെയിന്റിംഗ് മുതൽ തഞ്ചാവൂർ ചിത്രകല വരെ പ്രദർശനത്തിനുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് കാൻസർ ബിന്ദുവിനെ പിടികൂടിയത്. ലങ്സിലും വ്യാപിച്ച് നാലാം സ്റ്റേജ് എത്തിയപ്പോഴാണ് കാൻസറിന്റെ കാര്യം തിരിച്ചറിയുന്നത്. രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും നിറങ്ങളോടുള്ള ഇഷ്ടം ബിന്ദുവിനെ അതെ നിറങ്ങളുടെ ലോകത്തേക്ക് തന്നെ തിരിച്ചെത്തിച്ചു.

Read Also : ക്യാന്‍സറിനെ പ്രതിരോധിക്കുന്ന അഞ്ച് സൂപ്പര്‍ ഫുഡുകള്‍

കലയോടുള്ള പ്രണയം കൊണ്ട് 12 വർഷം കോഴ്സ് കോർഡിനേറ്ററായ ഇഗ്നോയിൽ നിന്ന് ജോലി രാജിവച്ചു. പിന്നീട് ഹാൻഡിക് ഗുരുകുലമെന്ന സ്ഥാപനത്തിലേക്ക് തിരിഞ്ഞു. വർഷങ്ങളായി ബിന്ദുവിന് ആകെയുള്ള സമ്പാദ്യം ഈ ചിത്രങ്ങളാണ്. ചികിത്സാ ചിലവിനും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ഈ ചിത്രങ്ങൾ വിൽക്കാനാണ് ചിത്രപ്രദർശനം നടത്തുന്നത്.

Story Highlights: draw pictures and find money for Cancer treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top