ജീവന് ഭീഷണി; രേഖകൾ നശിപ്പിച്ച ഉപകരണങ്ങൾ അഭിഭാഷകരുടെ കൈയിലുണ്ടെന്ന് സായ് ശങ്കർ

രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും രേഖകൾ നശിപ്പിച്ച ഉപകരണങ്ങൾ അഭിഭാഷകരുടെ കൈയിലുണ്ടെന്നും സായ് ശങ്കറിന്റെ വെളിപ്പെടുത്തൽ. രേഖകൾ നശിപ്പിച്ചതിന്റെ പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് 2021 ജനുവരി മുതൽ നടന്ന സംഭവങ്ങൾ തനിക്കറിയാം. അത് പുറത്ത് പറയാനാവുന്നതല്ല. അതിന്റെ പേരിലാണ് ജീവന് ഭീഷണിയുണ്ടെന്ന് പറയുന്നതെന്നും സായ് ശങ്കർ ട്വന്റിഫോറിനോട് വ്യക്തമാക്കി.
ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സിന്റെ കൈവശമാണുള്ളത്. മുംബൈയിൽ കൊണ്ടുപോയ ഫോണുകളിൽ ഇത്രയും രേഖകളില്ല. ദിലീപിന്റെ അഭിഭാഷകർ ബന്ധപ്പെട്ടിട്ട് പത്ത് ദിവസമാകുന്നു. സുരക്ഷ കണക്കിലെടുത്ത് പല സ്ഥലങ്ങളിലായാണ് താമസിച്ചത്.
Read Also : വധഗൂഢാലോചന കേസ്; സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നു
ദീലീപ് നിഷേധിക്കുന്ന പല കാര്യങ്ങളും തെളിയിക്കുന്ന ചിത്രങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊടതിയിൽ രഹസ്യമൊഴി നൽകും. പൊലീസ് സുരക്ഷയൊരുക്കുമെന്നാണ് കരുതുന്നത്. സമ്മർദം താങ്ങാനാകാതെയാണ് കീഴടങ്ങിയതെന്നും സായ് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിനും ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്നത് ഡിജിറ്റൽ തെളിവുകളാണ്. അത് നശിപ്പിച്ചു എന്നതിൻെ ഏക സാക്ഷിയായി സായ് ശങ്കർ മാറിയേക്കും. സായ് ശങ്കർ മാപ്പ് സാക്ഷിയാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സായ് ശങ്കറിന് ഇന്നാണ് ജാമ്യം ലഭിച്ചത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള് നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി.
Story Highlights: Sai Sankar says his life is in danger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here