ബിർഭൂം കൂട്ടക്കൊല; ഷെയ്ഖ് വധക്കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു

പശ്ചിമ ബംഗാൾ ബിര്‍ഭൂം കൂട്ടക്കൊലപാതകത്തിലെ സിബിഐ അന്വേഷണം ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് വഴിവെച്ച ടിഎംസി നേതാവ് വധിക്കപ്പെട്ട സ്ഥലം അന്വേഷണ സംഘം സന്ദർശിച്ചു. രാംപൂർഹട്ട് പൊലീസ് സ്റ്റേഷനിലെത്തി ഷെയ്ഖ് കൊലപാതകത്തിൻ്റെ കേസ് ഡയറി സിബിഐ ആവശ്യപ്പെട്ടു. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആറ് പേരിൽ അഞ്ച് പേരെ കേന്ദ്ര ഏജൻസി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവയും മറ്റ് രേഖകളും സിബിഐ കസ്റ്റഡിയിലെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൊല്ലപ്പെട്ട ഷെയ്ഖിന്റെ കുടുംബാംഗങ്ങളുമായി സിബിഐ സംസാരിക്കാൻ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ കഴിഞ്ഞ മാസമായിരുന്നു ആക്രമണം അരങ്ങേറിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്ക് തിരിച്ചടിയെന്നോണം നടത്തിയ കൂട്ടക്കൊലയില്‍ 9 പേർക്ക് ജീവന്‍ നഷ്ടമായി. കോപാകുലരായ ആള്‍ക്കൂട്ടം സ്ത്രീകളെയും കുട്ടികളെയും മര്‍ദിക്കുകയും ജീവനോട് തീവെക്കുകയുമായിരുന്നു. നാളിതുവരെ സംസ്ഥാന പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്.
ടിഎംസി ബ്ലോക്ക് നേതാവ് അനറാൾ ഹുസൈൻ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. എന്നാൽ പ്രത്യേക അന്വേഷണ സംഘത്തോട് കേസന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
Story Highlights: CBI begins probing Bhadu Sheikh’s murder that had led to Birbhum massacre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here