ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം; അനുശോചനം അറിയിച്ച് വിദേശകാര്യ മന്ത്രി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയശങ്കർ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേർന്നത്. “ദാരുണമായ സംഭവത്തിൽ ദുഃഖിക്കുന്നു. കുടുംബത്തിന് അഗാധമായ അനുശോചനം” ജയശങ്കർ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നുള്ള വിദ്യാർത്ഥി കാനഡയിൽ വെടിയേറ്റ് മരിച്ചത്.
വെള്ളിയാഴ്ച ഇന്ത്യൻ എംബസി കാർത്തിക് വാസുദേവിന്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി വ്യക്തമാക്കി. ഷെർബോൺ സബ്‌വേ സ്റ്റേഷന് പുറത്ത് നടന്ന വെടിവെപ്പിനിടെയാണ് കാർത്തിക് കൊല്ലപ്പെടുന്നത്.
മോഷണ ശ്രമത്തിനിടെ പൊലീസും പ്രതികളും ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ പ്രതികൾ വെടിയുതിർത്തു. ഇത് കാർത്തികിന് കൊള്ളുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജനുവരിയിലാണ് കാർത്തിക് കാനഡയിൽ എത്തിയത്. പഠനത്തോടൊപ്പം ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
Story Highlights: Indian student killed in Toronto; Jaishankar expresses condolences
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here