‘പാകിസ്താൻ വിട്ട് ഇന്ത്യയിലേക്ക് കുടിയേറൂ’: ഇമ്രാൻ ഖാനോട് മറിയം നവാസ്

പാക്ക് പ്രധാനമന്ത്രിക്കെതിരെ പിഎംഎൽ-എൻ നേതാവ് മറിയം നവാസ്. ഇമ്രാൻ ഖാൻ പാകിസ്താൻ വിട്ട് ഇന്ത്യയിലേക്ക് കുടിയേറാൻ മറിയം ആവശ്യപ്പെട്ടു. ദേശീയ പ്രസംഗത്തിൽ ഇന്ത്യയെയും ഇന്ത്യൻ ഭരണസംവിധാനത്തെയും പ്രശംസിച്ച് ഇമ്രാൻ നടത്തിയ പ്രസ്താവനയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ കൂടിയായ മറിയം നവാസിനെ ചൊടിപ്പിച്ചത്.
അത്രത്തോളം ഇഷ്‌ടമാണെങ്കിൽ പാകിസ്‌താനിലെ ജീവിതം ഉപേക്ഷിച്ച് ഇമ്രാൻ ഖാൻ ഇന്ത്യയിലേക്ക് കുടിയേണം. അധികാരഭ്രാന്ത് പിടിച്ച ഖാനോട് മറ്റാരുമല്ല സ്വന്തം പാർട്ടിയാണ് തന്നെ പുറത്താക്കിയതെന്ന് മനസിലാക്കി കൊടുക്കണമെന്നും മറിയം ട്വീറ്റ് ചെയ്തു. ‘ഇന്ത്യയിലെ 27 പ്രധാനമന്ത്രിമാർക്കെതിരെ അവിശ്വാസ പ്രമേയങ്ങൾ വന്നിട്ടുണ്ട്. വാജ്‌പേയ് ഒരു വോട്ടിന് പരാജയപ്പെട്ട് വീട്ടിലേക്കാണ് പോയത്. നിങ്ങളെപ്പോലെ രാജ്യത്തെയും ഭരണഘടനയെയും ബന്ദികളാക്കിയില്ല.’ – മറിയം കൂട്ടിച്ചേർത്തു.
کوئی اس اقتدار جاتا دیکھ کر پاگل ہو جانے والے شخص کو بتائے کہ اس کو کسی اور نے نہیں، اسکی اپنی جماعت نے باہر نکالا ہے۔ بھارت اگر اتنا پسند ہے تو وہیں شفٹ ہو جائیے اور پاکستان کی جان چھوڑییے۔
— Maryam Nawaz Sharif (@MaryamNSharif) April 8, 2022
റഷ്യ-യുക്രൈൻ പോരാട്ടത്തിൽ റഷ്യയോടുളള നിലപാട് എന്താകണമെന്ന് ഇന്ത്യയോട് പറയാൻ ഒരു യൂറോപ്യൻ അമ്പാസിഡർമാർക്കും ധൈര്യമില്ലെന്ന് ഇമ്രാൻ ഖാൻ ഇന്ത്യയെ പുകഴ്‌ത്തി. ഇന്ത്യയും ഇവിടുത്തെ ജനങ്ങളും വളരെയധികം ആത്മാഭിമാനമുളളവരാണെന്നും ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ വിലക്കെടുക്കാൻ കഴിയില്ലെന്നുമാണ് ഇമ്രാൻ അഭിപ്രായപ്പെട്ടത്. തന്റെ സർക്കാരിനെ താഴെയിറക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നതായി അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഇമ്രാൻ ആരോപിച്ചിരുന്നു.
Story Highlights: leave pakistan and go to india maryam nawaz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here