ഹൃദയാഘാതം, എംസി ജോസഫൈൻ ആശുപത്രിയിൽ

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷകൂടിയായ ജോസഫൈന്‍ സമ്മേളന വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതേസമയം കേന്ദ കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയതാണ് തരിഗാമി.
ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് തരിഗാമി.
Story Highlights: mc josephine admitted in hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here