എന്നെ കൊച്ചുമകനായി കാണാമോ? ഇത് ഹൃദ്യമായ വീഡിയോയെന്ന് സോഷ്യൽ മീഡിയ

കൗതുകം ഉണർത്തുന്ന ആശ്ചര്യത്തെ തോന്നുന്ന സന്തോഷം നൽകുന്ന നിരവധി വാർത്തകളും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ അറിയാറുണ്ട്. ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകൾ നമുക്ക് ഇതിലൂടെ പ്രിയപെട്ടവരാകാറുണ്ട്. അത്തരത്തിൽ നമ്മുടെ ഹൃദയം കവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അപരിചിതയായ ഒരു മുത്തശ്ശിയോട് എന്നെ ഒരു പേരക്കുട്ടിയായി പരിഗണിക്കാമോ എന്ന ചോദിക്കുന്നതാണ് വീഡിയോ.
മുത്തശ്ശിയെ തിരഞ്ഞ് എന്ന കുറിപ്പോടെയുള്ള ഇൻസ്റ്റാഗ്രാം റീൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി. ഒരു സൂപ്പർ മാർക്കറ്റിൽ വെച്ചാണ് സംഭവം നടക്കുന്നത്. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ തിരയുകയാണ് മുത്തശ്ശി. മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു ചെന്ന യുവാവ് തന്നെ കൊച്ചുമകനായി പരിഗണിക്കാമോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഞാൻ അത് പരിഗണിക്കാമെന്നും ഇവിടെ മകൾക്കും മകളുടെ ഭർത്താവിനും ഒപ്പമാണ് താമസിക്കുന്നത് എന്നും മുത്തശ്ശി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ ഹൃദ്യമായ കമന്റുകളാണ് വരുന്നത്.
Read Also : ക്രിക്ക്റ്റ് പരിശീലനത്തിനായി പോയിരുന്നത് ഈ ബസിൽ; ബാല്യകാല ഓർമകളുമായി സച്ചിൻ
ഏതാനും ദിവസങ്ങൾക്കു മുൻപാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇപ്പോൾ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധിപേർ വിഡിയോക്ക് കമന്റുകളുമായി എത്തി. എല്ലാവര്ക്കും പ്രചോദനമാകുന്ന വീഡിയോ എന്ന് തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ ഉണ്ട്.
Story Highlights: man asks elderly woman if she needs a grandson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here