വധഗൂഢാലോചന കേസ് : സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ നീക്കം

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിൽ സായ് ശങ്കറിന് വീണ്ടും നോട്ടിസ് നൽകി ക്രൈംബ്രാഞ്ച്. സായ് ശങ്കറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച്് നീക്കം. ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടിസ്. ( sai shankar secret statement )
ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിലാണ് നടപടി. സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാൻ കോടതി ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയിട്ടുണ്ട്. അഭിഭാഷകർ പിടിച്ചെടുത്ത സായ്ശങ്കറിന്റെ ലാപ്‌ടോപ് വീണ്ടെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അടങ്ങുന്നതാണ് ലാപ്‌ടോപ്. ഈ ലാപ്‌ടോപ് അഭിഭാഷകർ പിടിച്ചെടുത്തതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ തെളിവ് നശിപ്പിച്ചതിനും ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിർണായകമാകാൻ പോകുന്നത് ഡിജിറ്റൽ തെളിവുകളാണ്. അത് നശിപ്പിച്ചു എന്നതിൻെ ഏക സാക്ഷിയായി സായ് ശങ്കർ മാറിയേക്കും. സായ് ശങ്കർ മാപ്പ് സാക്ഷിയാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സായ് ശങ്കറിന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്.
Story Highlights: sai shankar secret statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here