സ്റ്റീഫന്‍ അത്തിപൊഴി കാലം ചെയ്തു

ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു. ഹൃദയാഘാതമാണ് മരണകാരണം. 78 വയസായിരുന്നു. ദൗതിക ശരീരം അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആലപ്പുഴ രൂപതയുടെ ആസ്ഥാനദേവലയമായ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ഭൗതിക ദേഹം പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ് ഡോ.അത്തിപ്പൊഴിയില്‍. ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ച ശേഷം ചേര്‍ത്തല മായിത്തറയിലെ എസ്എച്ച് മൈനര്‍ സെമിനാരിയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here