ചെങ്കടലായി കണ്ണൂർ; സിപിഐഎം പാർട്ടി കോൺഗ്രസ് പൊതു സമ്മേളനം അല്പ സമയത്തിനകം

സിപിഐഎം പാർട്ടി കോൺഗ്രസ് പൊതു സമ്മേളനം അല്പ സമയത്തിനകം കണ്ണൂരിൽ നടക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പടെയുള്ളവർ തുറന്ന വാഹനത്തിലാണ് പൊതു സമ്മേളന വേദിയിലേക്ക് എത്തിയത്.
ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളുടെ ഭാഗമായുള്ള 2000 റെഡ് വോളണ്ടിയർമാർ അണിനിരക്കുന്ന മാർച്ച് പൊതു സമ്മേളന നഗരിയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷമായിരിക്കും പൊതു സമ്മേളന നടപടികൾ ആരംഭിക്കുന്നത്. അക്ഷരാർത്ഥത്തിൽ കണ്ണൂർ ചെങ്കടലായി മാറിയിരിക്കുകയാണ്. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പാർട്ടി പ്രവർത്തകർ വലിയ ആവേശത്തിലാണ്.
Read Also : കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്
മൂന്നാം തവണയും സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സിപിഐഎം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് നാല് പുതുമുഖങ്ങളുണ്ട്. പി രാജീവ്, കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. പിബിയിലേക്കെ് എ വിജയരാഘവനെയും തെരഞ്ഞെടുത്തു. 75 വയസ് എന്ന പ്രായപരിധി കർശനമാകുന്നതിനാൽ എസ്. രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹന്നൻ മൊള്ളയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി.
Story Highlights: CPI (M) Party Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here