പൈസയില്ലാത്തതിനാൽ പ്രണയിക്കാനാകുന്നില്ല; ഉദ്ധവ് താക്കറെയ്ക്ക് കർഷകൻ അയച്ച കത്ത് വൈറൽ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഹിംഗോളിയിൽ നിന്നുള്ള കർഷകൻ എഴുതിയ ‘സ്‌നേഹം’ എന്ന പേരിലുള്ള കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒരുപാട് പണമോ ഭൂമിയോ സ്വത്തോ ഇല്ലാത്ത ഒരു പാവപ്പെട്ട കർഷകനാണ് താനെന്ന് സ്വയം അഭിസംബോധന ചെയ്തുകൊണ്ടാണ് കർഷകന്റെ കത്ത് തുടങ്ങുന്നത്.
തന്‍റെ സത്യസന്ധമായ പ്രണയം കർഷകനായതിന്‍റെ പേരിൽ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചാണ് കത്തിൽ അദ്ദേഹം എഴുതിയിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ പ്രണയത്തെക്കുറിച്ചും അദ്ദേഹം ചോദിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രി മനസിലാക്കാനാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്നാണ് കർഷകൻ വ്യക്തമാക്കുന്നത്.
Read Also : ‘അധികാരത്തില്‍ വരാന്‍ ജയിലിട്ടാല്‍ മതിയെങ്കില്‍ എന്നെ ജയിലിട്ടോളൂ’; ബിജെപിയെ കടന്നാക്രമിച്ച് ഉദ്ധവ് താക്കറെ
കർഷകനായതിന്റെ പേരിൽ മാത്രം പ്രണയത്തിൽ താന്‍ അവഗണിക്കപ്പെടുന്നതിനെപ്പറ്റിയും സമ്പത്തിന് പ്രണയബന്ധത്തെക്കാൾ പ്രാധാന്യം ലഭിക്കുന്നതിനെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രണയിച്ചിട്ടും ഒരുമിക്കാന്‍ സാധിക്കാതിരുന്ന പഞ്ചാബിലെ ദുരന്ത പ്രണയ കഥയിലെ നായികാ-നായകന്മാരായ ഹിർ-രഞ്ജയുടെ ഉദാഹരണവും കത്തിൽ പറയുന്നുണ്ട്. എത്രയും പെട്ടെന്ന് ഉദ്ധവ് ജിയിൽ നിന്ന് മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുമെന്ന് പറഞ്ഞാണ് കത്ത് നിർത്തുന്നത്.
Story Highlights: Farmer’s letter toUddhav Thackeray goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here