Advertisement

കെ.വി.തോമസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റെന്ന് കെ.മുരളീധരന്‍

April 10, 2022
2 minutes Read

പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെ.വി.തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ.മുരളീധരന്‍.

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുകയും തോമസ് മാഷ് ലംഘിക്കുകയും ചെയ്യുമ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ അത് ശശി തരൂരിനോട് കൂടി ചെയ്യുന്ന തെറ്റായിരിക്കും. ശശി തരൂരിന് പങ്കെടുക്കണമെന്നുണ്ടായിരുന്നു. കോണ്‍ഗ്രസ് നിലപാട് വിശദീകരിക്കണമെന്നുണ്ടായി. എന്നാല്‍ പ്രത്യോക സാഹചര്യം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം മാറി നിന്നു. തോമസ് മാഷ് പങ്കെടുക്കുക മാത്രമല്ല ഏകാധിപതിയായിട്ട് മാര്‍ക്‌സിസ്റ്റുകാര്‍ പോലും കാണുന്ന മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി. രാഹുല്‍ ഗാന്ധിയെ ഹിന്ദു വര്‍ഗീയ വാദിയെന്ന് വിളിച്ച വ്യക്തിയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. അധ്യക്ഷനും രാഹുല്‍ ഗാന്ധിയെ മോശമല്ലാതെ അധിക്ഷേപിച്ചയാളാണ്. അതുകൊണ്ടാണ് ഇന്നലെ വേട്ടാന്‍ വരുന്ന പോത്തിനോട് വേദമോതണ്ടെന്ന് പറയാന്‍ കാരണം. ഈ രണ്ട് വെട്ടു പോത്തുകളോടും കോണ്‍ഗ്രസ് സംസ്‌കാരം പറഞ്ഞിട്ടും ഒരു കാര്യമില്ല. എ.കെ.ജിയുടെ പാരമ്പര്യമൊന്നും ഇപ്പോഴത്തെ മാര്‍ക്‌സിസ്റ്റുകാര്‍ക്കില്ല. അതുകൊണ്ട് ഇന്നലെ പങ്കെടുത്തത് തെറ്റാണ്. പ്രസംഗം അതിലേറെ തെറ്റായി പോയെന്നും കെ.മുരളീധരന്‍ പറഞ്ഞു. കെപിസിസി ഇന്നലെ നടപടി സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് സ്വാഭാവികമായി എഐസിസി അംഗീകരിക്കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: K Muraleedharan said that it was wrong for KV Thomas to participate in the seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top