ഇമ്രാന്‍ ഖാന്‍ പുറത്ത്; അവിശ്വാസ പ്രമേയം പാസായി

പാകിസ്താനില്‍ ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം പാസായി. പ്രധാനമന്ത്രി പദം നഷ്ടമായി.. അവിശ്വാസ പ്രമേയത്തില്‍ നിന്ന് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു. ദേശീയ അംസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഭരണകക്ഷി അംഗങ്ങള്‍ ദേശീയ അസംബ്ലിയില്‍ നിന്നിറങ്ങിപ്പോയി. നിര്‍ണായക രാഷ്ട്രീയ പ്രതിസന്ധിക്കിടെ പാക് ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. രാജ്യത്തെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധിയും റദ്ദാക്കി.
ദേശീയ അസംബ്ലിക്ക് പുറത്ത് സൈന്യത്തിന്റെ മൂന്ന് നിര വാഹനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളും അടച്ചു. വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതാക്കന്മാരോ ഉന്നത ഉദ്യോഗസ്ഥരോ രാജ്യം വിടുന്നത് തടയണമെന്നാണ് നിര്‍ദേശം. വിദേശ എംബസികളും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.
ഇന്നലെ രാവിലെ പത്തരയോടെ സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചിരുന്നു.
Story Highlights: pakistan speaker resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here