Advertisement

ജാർഖണ്ഡിൽ റോപ് വേ തകർന്ന് 10 പേർക്ക് ഗുരുതര പരുക്ക്; നിരവധിപേർ കുടുങ്ങിയ നിലയിൽ

April 10, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജാർഖണ്ഡിൽ റോപ് വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. 50 ലധികംപേർ റോപ് വേയിൽ കുടുങ്ങിക്കിടക്കുകയാണ് . ദിയോഘറിൽ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പർവതത്തിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഈ റോപ് വേയിൽ ആകെ 22 ക്യാബിനുകളാണുള്ളത്. പ്രവർത്തിക്കുന്നതിനിടെ റോപ് വേയുടെ ബന്ധം അറ്റുപോകുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പരിഭ്രാന്തി പരന്നു . നിരവധി പേരെ കാണാതായിട്ടുണ്ട്.

Read Also : മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദിയോഘർ ഡെപ്യൂട്ടി കമ്മിഷണർ മജുനാഥ് ഭജൻത്രിയും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും എൻഡിആർഎഫും നാട്ടുകാരും സഹായ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.

Story Highlights: Ten injured as cable cars in Jharkhand ropeway collide, many stuck

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement