Advertisement

കോലിയുടെ എൽ‌ബി‌ഡബ്ല്യൂ വിവാദത്തിൽ; പൊട്ടിത്തെറിച്ച് താരം

April 10, 2022
3 minutes Read
Virat Kohli's Angry Reaction After Contentious LBW Dismissal

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം വിവാദത്തിൽ. ബാംഗ്ലൂർ താരം വിരാട് കോലിയുടെ പുറത്താക്കൽ തീരുമാനമാണ് വിവാദമായത്. അർധ സെ‍ഞ്ചുറിയിലേക്കു നീങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിത പുറത്താകൽ. കടുത്ത അമർഷത്തോടെയാണ് കോലി പവിലിയനിലേക്ക് മടങ്ങിയത്.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂർ അനായാസം വിജയലക്ഷ്യത്തിലേക്ക് നീങ്ങുന്നു. 35 പന്തിൽ 48 റൺസുമായി കോലി ക്രീസിൽ. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ ആദ്യ പന്തിൽത്തന്നെ കോലി വിക്കറ്റിന് മുന്നിൽ കുരുങ്ങി. ഫീൽഡ് അംപയർ ഔട്ട് വിളിച്ചെങ്കിലും ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തു.

ടിവി റീപ്ലേയിൽ പന്ത് ബാറ്റിൽ എഡ്ജ് ചെയ്ത ശേഷം പാഡിൽ തട്ടുന്നു. എന്നാൽ ഫീൽഡ് അംപയറുടെ തീരുമാനം മാറ്റി നോട്ടൗട്ട് എന്നു നിശ്ചയിക്കാൻ 3–ാം അപയർ തയാറായില്ല. കോലി ഔട്ട് തന്നെയെന്നു 3–ാം അംപയറും വിധിച്ചു. പിന്നാലെ പൊട്ടിത്തെറിച്ച് കോലി പവിലിയനിലേക്കു മടങ്ങുകയും ചെയ്തു. സംഭവത്തിനു തൊട്ടുപിന്നാലെ മുൻ ക്രിക്കറ്റർമാരായ ആകാശ് ചോപ്ര അടക്കമുള്ള താരങ്ങൾ വിവാദ തീരുമാനത്തിൽ, അഭിപ്രായ പ്രകടനവുമായി രംഗത്തെത്തി.

അതേസമയം ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജയം നേടിയിരുന്നു. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ബാംഗ്ലൂരിന്റെ മൂന്നാം ജയവും.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ അനുജ് റാവത്തും വിരാട് കോലിയുമാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ സൂര്യകുമാര്‍ യാദവിന്റെ ഒറ്റയാള്‍ പോരാട്ട മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിരുന്നു. ഒരു ഘട്ടത്തില്‍ 6.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലായിരുന്ന മുംബൈ അവിശ്വസനീയമായി തകര്‍ന്ന് 10.1 ഓവറില്‍ 62-ന് അഞ്ചെന്ന നിലയിലേക്ക് വീണു. അവിടെ നിന്നും സൂര്യകുമാര്‍ യാദവ് ഒറ്റയ്ക്ക് ടീമിനെ 111 റണ്‍സിലെത്തിക്കുകയായിരുന്നു.

Story Highlights: Virat Kohli’s Angry Reaction After Contentious LBW Dismissal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top