Advertisement

സൗദിയില്‍ പുതിയ കൊവിഡ് മരണങ്ങളില്ല; രോഗമുക്തി നിരക്ക് ഉയരുന്നു

April 10, 2022
Google News 1 minute Read
zero covid death in saudi

കൊവിഡ് മരണ കണക്കുകളില്‍ സൗദി അറേബ്യക്ക് ആശ്വാസം. സൗദിയില്‍ പുതിയ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തില്ല. 24 മണിക്കൂറിനിടെ 95 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 7,51,717 ആയി. 9,055 ആണ് സൗദിയിലെ ആകെ കൊവിഡ് മരണങ്ങളുടെ കണക്ക്.

24 മണിക്കൂറില്‍ സൗദിയില്‍ 295 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 7,36,910 ആയി ഉയര്‍ന്നിട്ടുണ്ട്. 5,752 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം ഇന്ത്യയില്‍ സ്വകാര്യ ആശുപത്രികളില്‍ കൊവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകളുടെ വില പകുതിയിലേറെ കുറച്ചു. രണ്ട് വാക്‌സിനുകളുടെയും ഡോസിന് 225 രൂപയാണ് പുതിയ നിരക്ക്. കൊവിഷീല്‍ഡ് 600 രൂപയില്‍ നിന്ന് കുറച്ചപ്പോള്‍, കോവാക്‌സിന്‍ ഡോസിന് 1,200 രൂപയില്‍ നിന്ന് കുറഞ്ഞു.

Story Highlights: zero covid death in saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here