കർഷകൻ്റെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍: കെ സുധാകരന്‍

തിരുവല്ലത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ ഉത്തരവാദി സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കൃഷിനാശം സംഭവിച്ചാൽ നഷ്ടപരിഹാരം നല്‍കുന്നതിലെ സര്‍ക്കാർ അലംഭാവമാണ് ആത്മഹത്യകള്‍ക്ക് കാരണം. കൃഷിനാശത്തിൻ്റെ വ്യക്തമായ കണക്കുകൾ ക്യഷിവകുപ്പിൻ്റെ കൈയിൽ ഇല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഗുണഫലം കര്‍ഷകന് ലഭിക്കുന്നില്ല. നെല്ല് സംഭരിക്കുന്നതിലും സര്‍ക്കാര്‍ അലംഭാവം തുടരുന്നു. പലയിടത്തും പാടശേഖരത്തിന് സമീപം ചാക്കില്‍ക്കെട്ടിയാണ് നെല്ല് സൂക്ഷിക്കുന്നത്. ഈര്‍പ്പം ഉണ്ടാകുമ്പോള്‍ നെല്ലിന് വില കിട്ടാതെ പോകുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ്. കഴിഞ്ഞ തവണ കൃഷിനാശം ഉണ്ടായപ്പോഴും സര്‍ക്കാരില്‍ മതിയായ നഷ്ടപരിഹാരം കര്‍ഷകന് കിട്ടിയില്ല. ഇതിനെതിരെ ആത്മഹത്യ ചെയ്ത രാജീവ് ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നാലുവര്‍ഷം മുന്‍പ് പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാം ഇതുവരെ കിട്ടാതെ ദുരിതം അനുഭവിക്കുന്ന കര്‍ഷകരും ഇക്കൂട്ടത്തിലുണ്ട്. വിവിധയിനം പച്ചക്കറി, വാഴക്കൃഷി കര്‍ഷകരും സമാനദുരിതത്തിലാണ്. ഹോര്‍ട്ടികോര്‍പ്പ് മുഖേന പച്ചക്കറി സംഭരിച്ച വകയില്‍ കോടി കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകന് നല്‍കാനുള്ളത്. കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണ് ഓരോ കര്‍ഷകനെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
Story Highlights: government responsible for farmers suicide k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here