Advertisement

കേന്ദ്രത്തിന്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധം; തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന്

April 11, 2022
1 minute Read

കേന്ദ്ര സർക്കാരിൻ്റെ നെല്ല് സംഭരണ നയത്തിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ധർണ ഇന്ന് ഡൽഹിയിൽ. തെലങ്കാനഭവനു മുന്നിലാണ് മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും എംപിമാരും പങ്കെടുക്കുന്ന ഒരു ദിവസം നീളുന്ന ധർണ. 61 ലക്ഷം കർഷകരെയും, കുടുംബങ്ങളെയും ബാധിക്കുന്നതാണ് പ്രശ്നമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.

ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലെ സംഭരണ മാതൃക തെലങ്കാനയിൽ നടപ്പാക്കണമെന്നാണ്‌ ആവശ്യം. കേന്ദ്രസർക്കാരിന്റെ പദ്ധതികളും നയങ്ങളും ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് ഭീഷണിയാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു.

Story Highlights: k chandrashekar rao new delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top