നിലത്തിട്ട് ചവിട്ടി, അടിച്ചു; കൊല്ലത്ത് 84കാരിയായ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം

കൊല്ലം ചവറ തെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസ്സം പിടിക്കാന്‍ എത്തിയ സഹോദരനെയും ഇയാള്‍ മര്‍ദിച്ചു. മര്‍ദ്ദനത്തിന്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമ്മയെ മര്‍ദിക്കുന്നതിനിടെ തടയാന്‍ വന്ന സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന്‍ ഇരുവരെയും മര്‍ദിച്ചത്. ഇയാള്‍ മാതാവിനെ പല തവണ നിലത്തിട്ട് ചവിട്ടുന്നതും പണം ചോദിച്ച് അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
അയല്‍വാസികളാണ് ഇന്നലെ നടന്ന മര്‍ദ്ദന ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറര്‍ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ പരുക്കേറ്റതെന്നാണ് ആദ്യം ഓമന പൊലീസിന് നല്‍കിയ മൊഴി. ഓമനക്കുട്ടന്‍ തെക്കുംഭാഗം പൊലീസിന്റെ കസ്റ്റഡിയിലാണ്.
Story Highlights: men attack mother 84 years old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here