വിക്കറ്റ് എങ്ങനെയെന്ന് കോഹ്‌ലി, കൊള്ളാമെന്നു ബ്രെവിസ്; വൈറലായി വീഡിയോ…

2022 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ പന്തിൽത്തന്നെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മുൻ നായകൻ വിരാട് കോഹ്‌ലിയെ വിക്കറ്റിനു മുന്നിൽ കുരുക്കി മുംബൈ ഇന്ത്യൻസിന്റെ ഡെവാൾഡ് ബ്രെവിസ്. കൊൽക്കത്തയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച സ്ട്രോക് പ്ലേയിലൂടെ ബ്രെവിസ് നിരവധി ആരാധകരെ സമ്പാദിച്ചിരുന്നു. എന്നാൽ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ് ബ്രെവിസ്. തന്റെ ഐപിഎൽ കരിയറിലെ ആദ്യ പന്തിൽ തന്നെ കോഹ്ലിയെ പുറത്താക്കിയിരിക്കുകയാണ് ഈ പതിനെട്ടുവയസുകാരൻ.
കോഹ്‌ലിയുടെ ബാറ്റിൽ തട്ടിയതിനു ശേഷമാണു പന്ത് പാഡിൽ ഇടിച്ചതെന്ന് വിലയിരുത്തിയാണ് കോഹ്‌ലി ഔട്ടാണെന്നു 3–ാം അംപയർ വിധിച്ചത്. ഈ തീരുമാനത്തിനെതിരെ ഒട്ടേറെ മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഈ തീരുമാനത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയെങ്കിലും മത്സരത്തിന് ശേഷം വിരാട് കോഹ്ലി ബ്രവിസിനെ കണ്ട് അഭിനന്ദിച്ചിരുന്നു. അണ്ടർ 19 ലോലകപ്പിൽ മിന്നും പ്രകടനമായിരുന്നു ബ്രെവിസ് കാഴ്ചവെച്ചത്. പ്രകടനത്തിനു പിന്നാലെയാണു ബ്രെവിസിനെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തത്.
"Well done, young man!" ?
— Mumbai Indians (@mipaltan) April 10, 2022
Virat Kohli was all praises for DB yesterday & Dewald's big smile says it all! ?#OneFamily #DilKholKe #MumbaiIndians #RCBvMI @imVkohli pic.twitter.com/70FnkVJXJ2
Read Also : സാമ്പത്തിക പ്രതിസന്ധി; ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമായേക്കും
‘ബേബി എബി’ എന്ന വിളിപ്പേരിലാണ് ബ്രവിസ് അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സിനെ അനുസ്മരിക്കും വിധമുള്ള ഷോട്ട് സിലക്‌ഷനിലൂടെയാണ് ബ്രെവിസിന് ഈ പേര് ലഭിച്ചത്. ബാംഗ്ലൂരിനെതിരായ മത്സരത്തിന്റെ 19–ാം ഓവറിലെ ആദ്യ പന്തിലാണു കോഹ്‌ലിയെ ബ്രെവിസ് വിക്കറ്റിനു പിന്നിൽ കുരുക്കിയത്.
മത്സരം കഴിഞ്ഞതിന് ശേഷം മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം എത്തി കോഹ്ലി ബ്രെവിസിനെ അനുമോദിക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മുംബൈ ഇന്ത്യൻസ് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ‘എങ്ങനെയുണ്ട്, കൊള്ളാമായിരുന്നോ? ആദ്യ പന്തിൽത്തന്നെ എന്നെ പുറത്താക്കിയല്ലോ, കളി ആസ്വദിച്ചോ എന്ന കോഹ്‌ലിയുടെ ചോദ്യത്തിന് വളരെ നല്ല അനുഭവം എന്നായിരുന്നു ബ്രവിസിന്റെ മറുപടി.
തർക്കവും വിമർശനവും നിറഞ്ഞ ചൂടൻ മത്സരത്തിന് ശേഷം പരസ്പരം സ്നേഹത്തോടെ സംസാരിക്കുന്ന താരങ്ങളുടെ വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Story Highlights: virat kohli meets baby ab dewald brevis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here