ബഹിരാകാശ നിലയത്തിൽ ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിർമിക്കാമെന്ന് ഗവേഷകർ

ബഹിരാകാശത്ത് ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിർമ്മിക്കാമെന്ന് ഗവേഷകർ. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് മൈക്രോ ഗ്രാവിറ്റിയിൽ കൃത്രിമ മാംസം നിർമിക്കാൻ ഒരുങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് യാത്രികരാണ് ഇങ്ങനെയൊരു ശാസ്ത്രീയ പരീക്ഷണം നടത്തിയത്. നാസയുടെ ആദ്യത്തെ ബഹിരാകാശ ടൂറിസം ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവർ മൂന്നു പേരും ബഹിരാകാശ നിലയത്തിലെത്തിയത്. 55 മില്യൺ ഡോളറാണ് ഇവർ ഓരോരുത്തരും യാത്രയ്ക്കായി ചെലവിട്ടത്.
കനേഡിയൻ നിക്ഷേപകനും മനുഷ്യസ്‌നേഹിയുമായ മാർക്ക് പാത്തി, യുഎസ് സംരംഭകൻ ലാറി കോണർ, മുൻ ഇസ്രയേലി എയർഫോഴ്‌സ് പൈലറ്റ് എയ്റ്റാൻ സ്റ്റിബ്ബ് എന്നിവരാണ് ഈ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രകൃതിദത്തമായ ഒരു പ്രക്രിയയുടെ ഭാഗമായി ബീഫ് കോശങ്ങളെ ഉപയോഗിച്ച് മാംസം ഉത്പാദിപ്പിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ഇസ്രയേലി ഫുഡ്-ടെക് കമ്പനിയായ അലെഫ് ഫാംസിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് പശുക്കളുടെ കോശങ്ങളെ അടിസ്ഥാനമാക്കിയാണ് ലാബിൽ കൃത്രിമ മാംസം നിർമ്മിക്കുന്നത്.
Read Also : നമുക്ക് സ്വര്‍ഗത്തില്‍ വച്ചു കണ്ടുമുട്ടാം; യുദ്ധത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് കത്തെഴുതി ഒമ്പതുവയസുകാരി…
ഇത് ആദ്യമായല്ല ബഹിരാകാശത്ത് കൃത്രിമ മാംസം നിർമ്മിക്കുന്നത്. അന്ന് ആ പരീക്ഷണത്തിൽ ഗവേഷകർ വിജയിച്ചിരുന്നു. ഇസ്രയേലി ഭക്ഷ്യ കമ്പനിയായ അലഫ് ഫാംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ പരീക്ഷണത്തിന്റെ ഫലമായി കൃത്രിമ മാംസം വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Story Highlights: astronauts to grow lab made meat on the space station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here