ഗൂഡാലോചനാ കേസ്; ‘മാധ്യമവിചാരണ’ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ മാധ്യമവിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കും.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപും സുരാജും അഭിഭാഷകന്‍ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും സുരാജും ആലുവയിലെ ഡോ. ഹൈദരലിയും തമ്മിലുള്ള സംസാരവുമാണ് പുറത്തുവന്നത്. സുരാജിന്റെ എറണാകുളം കതൃക്കടവിലെ ഫഌറ്റില്‍ നേരത്തെ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയും ചെയ്തു.
Read Also : കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടതിന് പിന്നിൽ സ്വകാര്യ ബസ് ലോബി; ഗുരുതര ആരോപണവുമായി കെഎസ്ആർടിസി എം.ഡി
മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മാധ്യമവിചാരണ നടത്തി തനിയ്‌ക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു.
Story Highlights: dileep’s brother in law suraj petetion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here