ആപ്പിൾ ആരാധകർക്ക് സന്തോഷ വാർത്ത; ഐഫോൺ 13 നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു..
ആപ്പിൾ ഉത്പന്നങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇന്ത്യയിലും ആപ്പിൾ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 13 ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നിന്റെ സാന്നിധ്യം വർദ്ധിപ്പിക്കുകയും സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് ശക്തി പകരുന്നതുമാണ്. ആഗോള നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ വലിയൊരു മുന്നേറ്റം തന്നെയാണിത്. ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ 13 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ വെച്ച് നിര്‍മ്മാണം ആരംഭിച്ച വിവരം ആപ്പിളും സ്ഥിരീകരിച്ചു.
നിലവിൽ പഴയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. ഇന്ത്യയിലെ ആപ്പിളിന്റെ നിർമ്മാണ പങ്കാളികളായ ഫോക്‌സ്‌കോണും വിസ്‌ട്രോണും ആണ് പഴയ ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നത്. എന്നാൽ ഐഫോൺ 13 ആദ്യം ഫോക്‌സ്‌കോണിന്റെ ഫെസിലിറ്റിയിൽ ഉൽപ്പാദിപ്പിക്കും. ആപ്പിളിന്റെ മൂന്നാമത്തെ പങ്കാളിയായ പെഗാട്രോണും ഈ മാസം ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആദ്യം ഐഫോൺ 12 ന്റെ നിർമ്മാണം ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി പ്രാദേശികമായി ഐഫോൺ നിർമ്മിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടെന്ന് ആപ്പിൾ പറഞ്ഞു. 2017 ലാണ് ഐഫോൺ ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചത്. ഐഫോണ്‍ എസ്ഇ ആയിരുന്നു ആദ്യം നിർമ്മിച്ചത്. ഇപ്പോള്‍ ഐഫോണ്‍ 11, ഐഫോണ്‍ 12 തുടങ്ങിയ വിപണിയില്‍ സ്വീകാര്യത നേടിയ ഫോണുകളും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 11, 12, 13 ഫോണുകള്‍ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലും, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 12 എന്നിവ വിസ്‌ട്രോണ്‍ ഫാക്ടറിയിലും ആണ് നിര്‍മിക്കുന്നത്.
നിലവിൽ പ്രോ മോഡലുകളൊന്നും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടില്ല. കൂടാതെ, പ്രാദേശിക ഉപഭോക്താക്കൾക്കായി ഐഫോൺ 13 ഇന്ത്യയിൽ നിർമ്മിക്കുമെന്നാണ് ആപ്പിൾ പറഞ്ഞത്. അതായത് ഇന്ത്യയിൽ നിർമ്മിച്ച യൂണിറ്റുകൾ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ സാധ്യതയില്ല.
Story Highlights: iPhone 13 to Be Soon Made in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here