കുഞ്ഞിനെ മൃഗീയമായി മര്‍ദിച്ച് അമ്മയുടെ കൊടുംക്രൂരത;
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി മര്‍ദിക്കുന്ന 23 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ജമ്മു കശ്‌മീരിലെ സാമ്പയിലാണ് ക്രൂരമായ സംഭവം നടന്നത്. മര്‍ദനത്തിന്‍റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ജമ്മു കശ്മീരിലെ സാമ്പ ജില്ലയിലെ അപ്പര്‍ കമില പുര്‍മണ്ഡലിൽ താമസിക്കുന്ന പ്രീതി ശര്‍മയെന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് യുവതി നിഷ്‌കരുണം മര്‍ദിക്കുന്നത്.
Read Also : ഭാര്യയെയും കൂട്ടുകാരനെയും തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച യുവാവ് അറസ്റ്റില്‍
യുവതിക്കെതിരെ പുര്‍മണ്ഡല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും യുവതിയുടെ മാനസികാവസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
വിഡിയോയില്‍, യുവതി പിഞ്ചുകുഞ്ഞിനെയും മടിയിലിരുത്തി ആരോടോ വഴക്കിടുന്നത് കാണാം. മടിയില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞ് കരയുമ്പോള്‍ പ്രകോപിതയായ അമ്മ കുഞ്ഞിനെ പല വട്ടം ശക്തിയായി മർദിക്കുന്നതും ഞെരുക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. തുടര്‍ന്ന് ദേഷ്യം നിയന്ത്രിക്കാനാവാതെ വരുമ്പോൾ കുഞ്ഞിനെ യുവതി കട്ടിലിൽ ആഞ്ഞടിക്കുന്നുമുണ്ട്. മര്‍ദിക്കുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Story Highlights: Mother brutally beats baby jammu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here