ന്യൂയോർക്കിൽ വെടിവയ്പ്പ്; നിരവധി പേർക്ക് പരുക്ക്

ന്യൂയോർക്ക് ബ്രൂക്ലിനിലെ സബ്‌വേ സ്‌റ്റേഷനിൽ വെടിവയ്പ്പ്. ഒട്ടേറെ പേർക്ക് പരുക്കേറ്റു. സബ്‌വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ രക്തത്തിൽ കുളിച്ച യാത്രക്കാരുടെ ചിത്രങ്ങൾ പുറത്ത് വന്നു. ( new york shooting many injured )
അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷനാണ് ജനത്തിന് നേരെ വെടിയുതിർത്തതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ വ്യക്തി ഗ്യാസ് മാസ്‌കും ധരിച്ചിരുന്നു.
Read Also : ടെസ്ല വില്‍പ്പനയെ പിടിച്ചുകെട്ടാന്‍ ഒരുമിച്ച് നീങ്ങാനൊരുങ്ങി ഹോണ്ടയും ജനറല്‍ മോട്ടോര്‍സും; വരുന്നത് വിപ്ലവം
സബ്‌വേയിൽ നിന്ന് പുക ഉയരുന്നു എന്നായിരുന്നു ന്യൂയോർക്ക് പൊലീസിന് ലഭിച്ച സന്ദേശം. അവിടെ എത്തിയപ്പോഴാണ് വെടിയേറ്റ് കിടക്കുന്നവരെ കാണുന്നത്. വെടിയുതിർക്കുന്നതിന് മുൻപ് പുകമറ സൃഷ്ടിക്കാനായി ആക്രമി എന്തോ വലിച്ചെറിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
ADVISORY: Due to an investigation, avoid the area of 36th Street and 4th Avenue area in Brooklyn. Expect emergency vehicles and delays in the surrounding area. pic.twitter.com/xPIAHbtSA7
— NYPD NEWS (@NYPDnews) April 12, 2022
അന്വേഷണം പുരോഗമിക്കുന്നതിനാൽ ബ്രൂക്ലിന്റെ 36-ാം തെരുവും, 4-ാം അവന്യൂ ഏരിയയും ഒഴിവാക്കണമെന്ന് ജനങ്ങളോട് ന്യൂയോർക്ക് പൊലീസ് പറഞ്ഞു.
Story Highlights: new york shooting many injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here