ടെസ്ല വില്‍പ്പനയെ പിടിച്ചുകെട്ടാന്‍ ഒരുമിച്ച് നീങ്ങാനൊരുങ്ങി ഹോണ്ടയും ജനറല്‍ മോട്ടോര്‍സും; വരുന്നത് വിപ്ലവം

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കാറുകളുടെ വില്‍പ്പനയെ മറികടക്കാനായി ഒരുമിച്ച് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രമുഖ വാഹനനിര്‍മാതാക്കളായ ഹോണ്ടയും ജനറല്‍ മോട്ടോഴ്‌സും. അത്യാധുനിക കാറുകള്‍ നിര്‍മിക്കാനുള്ള ഒരു സംയുക്ത പ്ലാറ്റ്‌ഫോം നിര്‍മിച്ച് 2027 ആകുമ്പോഴേക്കും ബഡ്ജറ്റിന് യോജിച്ച തരത്തിലുള്ള ദശലക്ഷക്കണക്കിന് കാറുകള്‍ നിര്‍മിക്കാനാണ് ഇരുഭീമന്‍ വാഹന നിര്‍മാതാക്കളുടേയും പദ്ധതി. ടെസ്ല നിരത്തുകളില്‍ വ്യാപകമാകുന്ന സമയം മുന്‍കൂട്ടി കണ്ടാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വ്യക്തമാണ്.
ഇരുവരും കൈ കോര്‍ക്കുന്നതോടെ താങ്ങാന്‍ കഴിയുന്ന വിലയില്‍ വൈദ്യുത കാറുകള്‍ ലഭിക്കുന്ന ഒരു വിപ്ലവം തന്നെയായിരിക്കും ഓട്ടോമൊബൈല്‍ രംഗത്ത് വരാനിരിക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പുതിയ സംരംഭത്തിന്റെ ഭാഗമായി ഓരോ കമ്പനിയും എത്ര രൂപ വീതമാണ് നിക്ഷേപിക്കുന്നത് എന്നറിയാനാണ് എല്ലാവര്‍ക്കും തിടുക്കമെങ്കിലും ഇക്കാര്യം പുറത്തുവിടാന്‍ രണ്ട് കമ്പനികളും തയാറായിട്ടില്ല.
Read Also : ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പ്: ഹരിത ഊര്‍ജസ്രോതസുകളിലേക്ക് ചുവടുമാറാനൊരുങ്ങി ഇന്ത്യ
2025ന്റെ പകുതിയോടെ മറ്റൊരു കമ്പനിയ്ക്കും വില്‍ക്കാന്‍ കഴിയാത്തത്രയും ഇലക്ട്രിക് വാഹനങ്ങള്‍ തങ്ങള്‍ അമേരിക്കയില്‍ വിറ്റുതുടങ്ങുമെന്നാണ് ഇരുകൂട്ടരുടേയും അവകാശവാദം. ഇരു കമ്പനികളും വാഗ്ദാനം ചെയ്തിരിക്കുന്ന കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്ന വലിയ പ്രതിജ്ഞ നടപ്പിലാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഈ ചുവടുമാറ്റം.
Story Highlights: GM and Honda To Produce more evs to beat tesla sales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here