റഷ്യന്‍ ഇന്ധന ഇറക്കുമതി; പ്രതികരിച്ച് അമേരിക്ക

റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രതികരിച്ച് അമേരിക്ക. യുഎസില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ഇന്ധന ഇറക്കുമതി നടത്തുന്നതെന്ന് യുഎസ് പ്രസ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ പത്ത് ശതമാനത്തോളം അമേരിക്കയില്‍ നിന്നാണ്. റഷ്യയില്‍ നിന്ന് വെറും ഒന്നോ രണ്ടോ ശതമാനം മാത്രമാണെന്നും അതുകൊണ്ടു തന്നെ ഇതില്‍ ലംഘനം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. യുക്രൈനിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് മോദി പറഞ്ഞു. യുദ്ധം തകര്‍ത്ത യുക്രൈനിലേക്ക് മരുന്നുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിച്ചുവെന്നും മോദി വ്യക്തമാക്കി.
Story Highlights: Russian fuel imports; America in response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here